മരുന്ന് നിർണയം ഇനി എ.ഐ സഹായത്തോടെ
Thursday 31 July 2025 12:57 AM IST
തൃശൂർ: അമല മെഡിക്കൽ കോളേജിൽ മരുന്നുകളുടെ സുരക്ഷിതത്വം വിലയിരുത്താൻ എ.ഐ സംവിധാനം ഒരുങ്ങുന്നു. എ.ഐ പിന്തുണയുള്ള മരുന്നു സുരക്ഷാ സംവിധാനത്തിന്റെ ലോഞ്ചിംഗ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിക്കും. അമല മെഡിക്കൽ കോളേജിലെ എ.ഐ ലാബും, ബംഗളൂരു ആസ്ഥാനമായ ഡോക്ടർ അസിസ്റ്റന്റ് എ.ഐയും ചേർന്നാണ് സേഫ് ആർ.എക്‌സ് എന്ന സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേറ്റ് ഡയറക്ടർ ഫാ.ആന്റണി മണ്ണുമ്മൽ പറഞ്ഞു. ഡോക്ടർമാരെ സഹായിക്കാൻ ആന്റിബയോട്ടിക്കിന് പുറമെ മരുന്നുകളുടെ ഡോസ്, ഡ്രഗ് ഇൻഡറാക്ഷനുകൾ, ദോഷഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകും. ഫാർമർക്കോളജി വിഭാഗം സംസ്ഥാന സമ്മേളനവും ശനിയാഴ്ച നടക്കും. ഡോ. വി.കെ. പ്രതിഭ, ഡോ. ബോണി രാജൻ, അഭിലാഷ് രഘുനന്ദനൻ, സുജിത്ത് കെ. സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.