ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലേറെ കവർന്ന പ്രതി പിടിയിൽ
Thursday 31 July 2025 12:19 AM IST
കൊച്ചി: പച്ചാളം സ്വദേശിയായ യുവാവിന് കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റന്ററായി ജോലി വാഗ്ദാനംചെയ്ത് പലപ്പോഴായി അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശിയായ മോഹൻകുമാറാണ് (63) പിടിയിലായത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും കേസിലുൾപ്പെട്ട മറ്റൊരു പ്രതിയെ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.