കൃഷിത്തോട്ടം നിർമ്മിച്ചു
Thursday 31 July 2025 2:17 AM IST
തിരുവനന്തപുരം: വനം വകുപ്പ് ആസ്ഥാനത്ത് എൻ.ജി.ഒ യൂണിയൻ വഴുതക്കാട് ഏരിയ കമ്മിറ്റി നിർമ്മിച്ച കൃഷിത്തോട്ടം ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സ്മിത ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എസ്. ഗോപകുമാർ ആശംസയർപ്പിച്ചു.സെക്രട്ടറി പി.സുബിൻ സ്വാഗതവും ട്രഷറർ കെ.രതീഷ് കുമാർ നന്ദിയും പറഞ്ഞു.സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഷീജ എന്നിവർ പങ്കെടുത്തു.