ധർണ നടത്തി
Thursday 31 July 2025 2:28 AM IST
തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് ധർണ നടത്തി.ഡ്യൂട്ടി റസ്റ്റ് ഉത്തരവ് പുനഃസ്ഥാപിക്കുക,ആർ.ആർ.ടി പുനഃസംഘടിപ്പിക്കുക,ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.കെ.എഫ്.പി.എസ്.എ സംസ്ഥാന സെക്രട്ടറി എസ്.സജ്ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് വി.എൻ.അനീഷ് അദ്ധ്യക്ഷത വഹിച്ചു.കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി.ദിലീപ്,കെ എഫ്.പി.എസ്.എ മുൻ സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ,ജില്ലാസെക്രട്ടറി ലൈജു,എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് എന്നിവർ പങ്കെടുത്തു.