ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
Thursday 31 July 2025 2:37 AM IST
മട്ടാഞ്ചേരി: കൊച്ചിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിപണിയിൽ നാൽപത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ കൽവത്തി തൈപ്പറമ്പിൽ നസീഫ് റഹ്മാനെയാണ് (25) പിടികൂടിയത്. ഇയാളൂടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെറളായി കടവ് സ്വദേശിയെ പിടികൂടുന്നതിന് അന്വേഷണം ശക്തമാക്കി.
എക്‌സൈസ് ഇൻസ്‌പെക്ടർ അഞ്ജു കുര്യാക്കോസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി. ഉദയകുമാർ, കെ.പി. ജയറാം, പ്രിവന്റീവ് ഓഫീസർ എൻ.യു. അനസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു തോമസ്, മുഹമ്മദ് ആഷിഖ് എന്നിവരും മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫിസർമാരായ അരവിന്ദ് പി വാസുദേവ്, അക്ഷയ് ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു.