പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
Wednesday 30 July 2025 9:53 PM IST
കുന്നോത്തുപറമ്പ് : വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു താമരശ്ശേരി വനംവകുപ്പ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തിയ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മൻജ്യുഷ് മാത്യുവിനെയും മറ്റ് നേതാക്കളെ യും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കർഷകകോൺഗ്രസ് കുന്നോത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. താഴെ കുന്നോത്ത്പറമ്പിൽ നിന്ന് ജാതിക്കൂട്ടത്തിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിന് ശേഷം നടന്ന ധർണ കർഷകകോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കെ.പി കുമാരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.കൃഷ്ണൻമാസ്റ്റർ,സി.പുരുഷുമാസ്റ്റർ,കെ.പി.ശ്രീവൽസൻ മാസ്റ്റർ,ടി.സി കുഞ്ഞിരാമൻ മാസ്റ്റർ,മുത്താറി നാണു,കെ.സി.ബിന്ദു,സി.എം.അമ്മത് മാസ്റ്റർ,കെ.ജയചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.