ടി.എസ്.എസ്.എസ് വാർഷിക പൊതുയോഗം

Wednesday 30 July 2025 9:55 PM IST

പയ്യാവൂർ:തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള ചെമ്പന്തൊട്ടി സംയുക്ത മഹിളാ സേവാ സംഘത്തിന്റെ വാർഷിക പൊതുയോഗം ടി.എസ്.എസ്.എസ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പൻതൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.എസ്.എസ് തലശ്ശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപത അസോസിയേറ്റഡ് ഡയറക്ടർ ഫാ.ആൽബിൻ തെങ്ങുംപള്ളി അനുഗ്രഹപ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി ലിസ വടക്കേൽ അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ ലിസി ജിജി, സിസ്റ്റർ എമിലിൻ, ഷാഹിദ അബൂബക്കർ, മേരി ജോയ്, മേരിക്കുട്ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മികച്ച കർഷക വനിതകളെയും ,മികച്ച സ്വയം സഹായ സംഘങ്ങളെയും ചടങ്ങിൽ ആദരിച്ചു.