ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Thursday 31 July 2025 12:50 AM IST
ആലപ്പുഴ: ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി സ്കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി 'ഹെൽത്ത് ഈസ് ഹെൽത്ത്' ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡയറ്റിഷൻ ജോഷ്മ വർഗീസ്, പരിശീലക ആര്യ ദേവി എന്നിവർ ആഹാര രീതികളെ കുറിച്ചും അതിലൂടെ ശരീരത്തിന് ലഭിക്കുന്ന പോഷക വിഭവങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപകൻ പി.ഡി. ജോഷി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് കോ-ഓർഡിനേറ്റർ കെ.കെ. ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, കെ.ഒ. ബുഷ്ര, സോനതോമസ് എന്നിവർ സംസാരിച്ചു.