പ്രവാസി കൂട്ടായ്മ കുടുംബ സംഗമം
Wednesday 30 July 2025 10:00 PM IST
പയ്യാവൂർ: പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെ (പിപികെ) പ്രവർത്തകർ ചേർന്ന് കുടുംബ സംഗമം നടത്തി. കക്കാടംപൊയിൽ മല നിരകളിൽ സ്ഥിതിചെയ്യുന്ന 'ഫോഗി മൗണ്ടൻ' റിസോർട്ടിലേക്ക് നടത്തിയ ഉല്ലാസ യാത്രയോടെയാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസികൾ കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിനങ്ങൾ സൗഹൃദം പങ്കിട്ടു.റിസോർട്ടിലെ വിവിധ റൈഡുകളും വാട്ടർ തീം പാർക്കും കുടുംബാംഗങ്ങളായ കുട്ടികളിൽ ഹരം പകർന്നു. മുതിർന്നവർ മലയുടെ മുകളിലേക്കുള്ള ട്രക്കിംഗും ആസ്വദിച്ചു. വ്യത്യസ്ത അവധിക്കാലങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികളെ സംഘടിപ്പിച്ച് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓർമകൾ പുതുക്കി ഇനിയും ഇത്തരം യാത്രകളിലൂടെയുള്ള കുടുംബ സംഗമങ്ങൾ നടത്തുമെന്ന് പിപികെ ഭാരവാഹികൾ അറിയിച്ചു.