ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ഇന്ന്

Thursday 31 July 2025 12:57 AM IST

ആലപ്പുഴ : ജില്ലാപഞ്ചായത്തിന്റെ കരട് നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങൾ / അഭിപ്രായങ്ങൾ സമർപ്പിച്ചവർ ഇന്ന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിന് ഹാജരാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

ജില്ലാ പഞ്ചായത്തുകളുടെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ / അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി 26 ന് അവസാനിച്ചിരുന്നു.