കളക്ട്രേറ്റ് മാർച്ച് ആഗസ്റ്റ് 28 ന്

Thursday 31 July 2025 12:19 AM IST

ആലപ്പുഴ : പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കുക, തീരദേശ വാസികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന കേരള സർക്കാരിന്റെ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആഗസ്റ്റ് 28 ന് കളക്ട്രേറ്റ് മാർച്ച് നടത്തുവാൻ അഖില കേരള ധീവരസഭ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. എസ് ദേവദാസ്,വൈസ് പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ, ചേർത്തല താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കൃഷ്‌ണാലയം, അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആർ.സജിമോൻ തുടങ്ങിയവർ സംസാരിച്ചു.