വാക്കത്തോൺ തീയതിയിൽ മാറ്റം
Thursday 31 July 2025 1:19 AM IST
ആലപ്പുഴ : ലഹരിക്കെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോൺ ആഗസ്റ്റ് 10ന് രാവിലെ 6.15ന് ആലപ്പുഴ ബീച്ചിൽ ഗവ.ഹോമിയോ ആശുപത്രി മുതൽ വിജയ പാർക്ക് വരെ നടത്തുമെന്ന് പ്രൗഡ് കേരള ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ.ശ്രീജിത്ത് പത്തിയൂർ, കോ ഓർഡിനേറ്റർ സരുൺ റോയ്, ഫെലിസിറ്റേറ്റർ എസ്.എം.അൻസാരി എന്നിവർ അറിയിച്ചു. 9ാം തിയതി നടത്താനിരുന്ന പരിപാടിയാണ് ആഗസ്റ്റ് പത്തിലേക്ക് മാറ്റിയത്.