പൊലീസ് നിഷ്ക്രിയം : ബി.ജെ.പി

Thursday 31 July 2025 12:19 AM IST

വള്ളികുന്നം: കവർച്ചാ പരമ്പരകൾ അരങ്ങേറിയ വള്ളികുന്നത്ത് ഒരു മോഷണക്കേസിൽ പോലും പ്രതിയെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ നിഷ്ക്രിയത്വത്തിന്റെ തെളിവാണെന്ന് ബി.ജെ.പി വള്ളികുന്നം കിഴക്ക്, പടിഞ്ഞാറ് ഏരിയാ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

വള്ളികുന്നം പോലീസ് സ്റ്റേഷന് സമീപം ഹരിനിവാസിൽ രാജ്മോഹന്റെ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. .പട്രോളിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അലംഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.