അനുസ്മരണ സമ്മേളനം

Thursday 31 July 2025 12:24 AM IST

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.വിക്രമൻനായരുടെ നാലാം ചരമവാർഷിക ദിനാചരണം കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.സാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ, ജില്ലാസെക്രട്ടറി എ.സലിം, സംസ്ഥാന കൗൺസിൽ അംഗം പി.മധുസൂദനപണിക്കർ, ജില്ലാവൈസ് പ്രസിഡന്റ്‌ ഇ.കെ കാർത്തികേയൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.