വിദ്യാരംഗം കലാസാഹിത്യ വേദി
Thursday 31 July 2025 1:25 AM IST
ചേർത്തല: വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശിൽപ്പശാലയും കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. ബാലസാഹിത്യകാരി വി.വി.ഗിരിജ ഉദ്ഘാടനം ചെയ്തു. ഓട്ടൻ തുളളൽ കലാകാരൻ മരുത്തോർവട്ടം കണ്ണൻ തുള്ളൽ ശില്പശാല നയിച്ചു. ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ഫെസ്റ്റിവെൽ കമ്മിറ്റി കൺവീനർ വി.വിജു,പഞ്ചായത്ത് അംഗം മിനിമോൾ സൂര്യത്ത്,സ്‌കൂൾ മാനേജർ ടി.പ്രസന്നകുമാർ,പി.എസ്.ബിജി,സി. സതീഷ്,ഗിരീഷ് കമ്മത്ത്,രജനി രവീന്ദ്രൻ,എം.അജിത,കെ.പി.ഷീബ,എസ്. സുജിഷ,വി.സന്തോഷ്,എസ്.അലോഷ്യസ്,ജ്യോത്സന സിറിയക് എന്നിവർ സംസാരിച്ചു.