ലോഗോ പ്രകാശനം

Thursday 31 July 2025 1:26 AM IST

മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . ക്ലബ് ഉപദേശക സമതിഅംഗം പി.എസ്. സന്തോഷ്‌കുമാറാണ് പ്രകാശനം നിർവഹിച്ചത്. ലോഗോ രചനാ മത്സരത്തിൽ നിന്നും വി.കെ. അദ്രിജ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണു എസ് നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചടങ്ങിൽ ഗിരീഷ് കൊല്ലം പറമ്പിൽ അദ്ധ്യക്ഷനായി. എൻ.എസ്.സോജുമോൻ നന്ദി പറഞ്ഞു.