ലൈംഗിക ഉത്തേജക മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവർ ഇതറിയുന്നുണ്ടോ,​ സംഭവിക്കുന്നത് ഇങ്ങനെ

Thursday 31 July 2025 12:16 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജവും കാലാവധി കഴിഞ്ഞതുമായ സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ലൈംഗിക ഉത്തേജക മരുന്നുകളുടെയും വില്പന വ്യാപകം. ഇത്തരം കേസുകളിൽ അടുത്തിടെ 1. 5 ലക്ഷം രൂപയാണ് വിവിധ കോടതികൾ പിഴ വിധിച്ചത്. ആരോഗ്യവകുപ്പ് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിലെടുത്ത് കേസുകളിലാണ് നടപടി.

ഈ​മാ​സ​വും​ ​ക​ഴി​ഞ്ഞ​മാ​സ​വും​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​എ​ട്ട് ​ഡ്രൈ​വു​ക​ളി​ലാ​യി​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​മ​രു​ന്നു​ക​ളും രേ​ഖ​ക​ളി​ല്ലാ​തെ​ ​സൂ​ക്ഷി​ച്ച​ ​ലൈം​ഗി​ക​ ​ഉ​ത്തേ​ജ​ക​ ​മ​രു​ന്നു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഡോ​ക്ട​റു​ടെ​ ​കു​റി​പ്പ​ടി​യി​ല്ലാ​തെ​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ ​വി​റ്റ​വ​രും​ ​പി​ടി​യി​ലാ​യി. മി​സ്ബ്രാ​ന്റ​ഡ് ​കോ​സ്‌​മെ​റ്റി​ക്‌​സ് ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​തി​ന് ​ത​ല​ശ്ശേ​രി​ ​എ​മി​റേ​റ്റ്സ് ​ഡ്യൂ​ട്ടി​ ​ഫ്രീ​ ​ഡി​സ്‌​കൗ​ണ്ട് ​ഷോ​പ്പി​നെ​തി​രെ​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ൾ​ ​വ​കു​പ്പ് ​ഫ​യ​ൽ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ത​ല​ശേ​രി​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ഓ​രോ​ ​പ്ര​തി​ക്കും​ 15,000​ ​രൂ​പ​ ​വീ​തം​ ​ആ​കെ​ 75,000​ ​രൂ​പ​ ​ശി​ക്ഷ​ ​വി​ധി​ച്ചു.

കോ​ട്ട​യ​ത്ത് 60,000​ ​രൂ​പ​യു​ടെ​ ​മെ​ഫെ​ന്റ​ർ​മൈ​ൻ​ ​സ​ൾ​ഫേ​റ്റ് ​ഇ​ൻ​ജ​ക്ഷ​ൻ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ട​ത്തി​യ​ ​വാ​ഹ​നം​ ​പി​ടി​കൂ​ടി.​ ​ഇ​ടു​ക്കി​ ​നെ​ടു​ങ്ക​ണ്ട​ത്ത് ​സ്റ്റേ​ഷ​ന​റി​ ​സ്ഥാ​പ​ന​മാ​യ​ ​സെ​ന്റ് ​ജോ​ർ​ജ് ​സ്റ്റോ​ഴ്സി​ൽ​ ​ഷെ​ഡ്യൂ​ൾ​ ​എ​ച്ച് ​വി​ഭാ​ഗ​ത്തി​ലെ​ ​മ​രു​ന്നു​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​തൊ​ടു​പു​ഴ​ ​ക​രി​ക്കോ​ട് ​വീ​ട്ടി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​മെ​ഫെ​ന്റ​ർ​മൈ​ൻ​ ​സ​ൾ​ഫേ​റ്റ് ​ഇ​ൻ​ജ​ക്ഷ​ൻ​ ​സൂ​ക്ഷി​ച്ച​തും​ ​മൂ​ല​മ​റ്റം​ ​ഗൗ​തം​ ​കൃ​ഷ്ണ​ ​എ​ന്ന​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മെ​ഫെ​ന്റ​ർ​മൈ​ൻ​ ​സ​ൾ​ഫേ​റ്റ് ​ഇ​ൻ​ജ​ക്ഷ​ൻ​ ​മ​രു​ന്നി​ന്റെ​ ​ശേ​ഖ​ര​വും​ ​പി​ടി​കൂ​ടി.​ ​കോ​ഴി​ക്കോ​ട് ​മാ​റാ​ട് ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​ർ,​ ​കോ​ട്ട​യം​ ​ചി​ങ്ങ​വ​നം​ ​ക​ല്യാ​ൺ​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​സ്,​ക​ണ്ണൂ​ർ​ ​ത​ളി​പ്പ​റ​മ്പ് ​അ​റ​ഫ​ ​മെ​ഡി​ക്ക​ൽ​സ് ​എ​ന്നി​വ​യ്ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യു​ണ്ട്.