കരസേനാ മേധാവി മണിപ്പൂരിൽ

Thursday 31 July 2025 1:15 AM IST

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പൂർ സന്ദ‌ർശിച്ചു. സുരക്ഷാ സാഹചര്യങ്ങളുൾപ്പെടെ വിലയിരുത്തനാണെത്തിയത്. സംസ്ഥാനത്ത് വ്യന്യസിച്ചിരിക്കുന്ന അസാം റൈഫിൾസിന്റെയും കരസേനയുടെയും തയാറെടുപ്പുകൾ വിലയിരുത്തി.

മണിപ്പൂരിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ കരസേനാ മേധാവിയോട് ഉന്നത സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയുമായി കൂടികാഴ്ചയും നടത്തി.