നാസയും  ഐഎസ്ആ‌ർഒയും  ചേർന്നുള്ള  ആദ്യ  സംയുക്ത  ഉപഗ്രഹ  ദൗത്യം; പുതിയ  അദ്ധ്യായമായി നൈസാർ

Thursday 31 July 2025 4:25 PM IST

നാസയും ഐ.എസ്.ആർ.ഒയും തുല്യപങ്കാളിത്തത്തിൽ നടപ്പാക്കുന്ന നൈസാർ (NISAR) ദൗത്യം ഭൂമിയെ നിരീക്ഷിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ ഹാർഡ്‌വെയർ വികസനത്തിൽ അമേരിക്കയുടെയും ഇന്ത്യയുടെയും ബഹിരാകാശ ഏജൻസികൾ സഹകരിക്കുന്ന ആദ്യ അവസരമാണ്. പാസഡീനയിലുള്ള കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി നടത്തുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് (JPL) നാസക്ക് വേണ്ടി ഈ പ്രോജക്റ്റിന്റെ അമേരിക്കൻ ഘടകത്തെ നയിക്കുന്നതും ദൗത്യത്തിന്റെ എൽ-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR) വികസിപ്പിച്ചതും.

റഡാർ റിഫ്ലക്ടർ ആന്റിന, ഡിപ്ലോയബിൾ ബൂം, അടിസ്ഥാന വിവരങ്ങൾക്കായുള്ള ആശയവിനിമയ സംവിധാനം, ജി.പി.എസ്. റിസീവറുകൾ, സോളിഡ്-സ്റ്റേറ്റ് റെക്കാഡർ, പേലോഡ് ഡാറ്റ സബ്‌സിസ്റ്റം എന്നിവയും നാസയാണ് വികസിപ്പിച്ചത്. ഈ ദൗത്യത്തിൻറെ ഐ.എസ്.ആർ.ഒ ഘടകത്തെ നയിക്കുന്ന ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെൻററാണ് സ്പേസ്‌ക്രാഫ്റ്റ് ബസ്, വിക്ഷേപണ വാഹനം, അനുബന്ധ വിക്ഷേപണ സേവനങ്ങൾ, ഉപഗ്രഹ ദൗത്യ പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല ഏറ്റെടുത്ത് നടത്തുന്നത്. ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്പ്ളിക്കേഷൻസ് സെന്ററാണ് സിന്തറ്റിക് അപ്പേർച്ചർ റഡാറിന്റെ എസ്-ബാൻഡ് ഇലക്ട്രോണിക്സ് വികസിപ്പിച്ചത്.

'പ്രസിഡൻറ് ട്രംപും പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ കണ്ടുമുട്ടിയപ്പോൾ അമേരിക്ക-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ മുൻഗണനകളിലൊന്നായി ബഹിരാകാശ സഹകരണത്തെ ചൂണ്ടിക്കാട്ടി. നാസയും ഐ.എസ്.ആർ.ഒയും ചേർന്നുള്ള ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ നമ്മുടെ ബഹിരാകാശ ഏജൻസികളുടെ വളർന്നുകൊണ്ടിരിക്കുന്ന സഹകരണത്തിൽ ഒരു പുതിയ അദ്ധ്യായത്തെ അടയാളപ്പെടുത്തുന്നു. നൈസാർ ഭൂമിയെക്കുറിച്ചുള്ള പുതിയ അറിവുകൾ തുറക്കാനുള്ള യാത്ര ആരംഭിക്കുമ്പോൾ ഈ പങ്കാളിത്തത്തിന്റെ ഒരു സാക്ഷ്യപത്രമായി അത് മാറുന്നു'- യു.എസ്. മിഷൻ ഇന്ത്യ ഷാർജ ഡെഫയർ ജോർഗൻ കെ. ആൻഡ്രൂസ് പറഞ്ഞു.

വിക്ഷേപണ ഇടം: സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട

വിക്ഷേപണ വാഹനം: ഐ.എസ്.ആർ.ഒ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് വെഹിക്കിൾ (ജി.എസ്.എൽ.വി)

***

LINKS TO MEDIA RESOURCES FOR NISAR MISSION

NISAR Websites:

VIDEOS ABOUT THE MISSION & THE SCIENCE

Potential applications for NISAR Data:

FEATURES

Others on how it will track:

FOLLOW FROM HOME

SOCIAL MEDIA ACCOUNTS

Additional updates from ISRO can be found at:

OTHERS