റോഡ് പുനർ നിർമ്മാണം
Friday 01 August 2025 12:40 AM IST
വൈക്കം: നവകേരള സദസിൽ ഉയർന്നുവന്ന പദ്ധതികളിൽ വൈക്കം നിയോജകമണ്ഡലത്തിലെ ഏഴു കോടി രൂപയുടെ നിർമാണപ്രവൃത്തിയ്ക്ക് സർക്കാർ അംഗീകാരം. വടയാർ പാലത്തിന് പടിഞ്ഞാറുവശം മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിന്റെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായാണ് ഏഴു കോടി രൂപ അനുവദിച്ചിരിക്കുന്നത്. സാങ്കേതിക നടപടികൾ കൂടി പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു. വടയാർ പാലത്തിന് പടിഞ്ഞാറു വശവും പൊട്ടൻചിറ പമ്പിന് സമീപവുമടക്കം വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയായിരിക്കും നിർമ്മാണം.