വർണ്ണക്കൂടാരം ഉദ്ഘാടനം

Friday 01 August 2025 12:41 AM IST

കോട്ടയം : ഇത്തിത്താനം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊച്ചുറാണി ജോസഫ്, പ്രീതാകുമാരി, പ്രശാന്ത് മനന്താനം, പഞ്ചായത്തംഗങ്ങളായ അനീഷ് തോമസ്,ബിജു എസ്. മേനോൻ, എ.ഇ.ഒ. കെ.എ. സുനിത, പ്രീത ടി. കുറുപ്പ്, സോനു സലിം, ബി.സി.പ്രിയ, റീന ട്രീസാ ജോസ്, മനു പി. മണിയപ്പൻ , എം.ടി. അജിത, കെ.കെ. രവീന്ദ്രറോയ്, കെ.ജെ. കൊച്ചമോൻ എന്നിവർ പങ്കെടുത്തു