സിവിൽ സപ്ലൈസ് ഓഫീസ് മാർച്ച്

Friday 01 August 2025 12:42 AM IST

കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽസപ്ലൈസ് ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആശാരാജ്, സ്ത്രീ സുരക്ഷാ സമിതി ജനറൽ സെക്രട്ടറി മിനി കെ.ഫിലിപ്പ്, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് രജിത ജയറാം, ആർ.മീനാക്ഷി, പൊന്നമ്മ മോഹനൻ, കെ.എസ്.ചെല്ലമ്മ, ജോബി എം.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.പി.മായമോൾ സ്വാഗതവും, ട്രഷറർ ലാര്യ പരമേശ്വരൻ നന്ദിയും പറഞ്ഞു.