വാക്ക് ഇൻ ഇന്റർവ്യൂ  

Friday 01 August 2025 12:43 AM IST

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് 12 ന് രാവിലെ 11 നാണ് വാക്ക് ഇൻ ഇന്റർവ്യൂ. സർക്കാർ അംഗീകൃത നഴ്‌സ് കം ഫാർമസിസ്റ്റ് ഹോമിയോ (എൻ.സി.പി)/സർട്ടിഫിക്കറ്റ് ഇൻ ഫാർമസി ഹോമിയോ (സി. സി.പി) എന്നിവയാണ് യോഗ്യത. പ്രായപരിധി 40. വിശദവിവരത്തിന് ഫോൺ: 04812583516.