ജില്ലാ ശിശുക്ഷേമ സമിതി വാർഷികം

Friday 01 August 2025 12:43 AM IST

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് 29.70 ലക്ഷം രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി. ശിശുക്ഷേമ സമിതിയുടെ കീഴിൽ ശിശുപരിപാലനകേന്ദ്രം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. എ.ഡി.സി ജി. അനീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ റിപ്പോർട്ടും, ട്രഷറർ ടി. ശശികുമാർ കണക്കും അവതരിപ്പിച്ചു. സമിതി സംസ്ഥാന ട്രഷറർ കെ. ജയപാൽ, ജില്ലാ വൈസ് പ്രസിഡന്റ് അനന്ത നാരായണ റെഡ്യാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എ. പത്രോസ്,വി.എം. പ്രദീപ്, ഫ്ലോറി മാത്യു എന്നിവർ പങ്കെടുത്തു.