ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികൾ

Friday 01 August 2025 10:17 PM IST

ഇടുക്കി: ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്ത്യ പദ്ധതികളിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം പദ്ധതി, വിദ്യാജ്യോതി പദ്ധതി, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിജയാമൃതം പദ്ധതി, സഹചാരി പദ്ധതി, പരിണയം പദ്ധതി, പരിരക്ഷ പദ്ധതി, സ്വാശ്രയ പദ്ധതി,മാതൃജ്യോതി പദ്ധതി, ശ്രേഷ്ഠം പദ്ധതി എന്നിവയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സഹചാരി , പരിരക്ഷ പദ്ധതി എന്നിവയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടും മറ്റു പദ്ധതികളിൽ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ ആയും അപേക്ഷകൾ സമർപ്പിക്കണം. suneethi.sjd.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി അപേക്ഷകൾ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. (https://suneethi.sjd.kerala.gov.in). ഭിന്ന ശേഷിക്കാർക്കുള്ള പദ്ധതി വിവരങ്ങൾ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862- 228160.