മംഗലപുരം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ഉപരോധം

Friday 01 August 2025 3:25 AM IST

മംഗലപുരം: മുഖ്യമന്ത്രിയുടെ മുതലപ്പൊഴി സന്ദർശനം കണക്കിലെടുത്ത് അന്യായമായി അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മംഗലപുരം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ.അഭയൻ,ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം,ഐ.എൻ.ടി.യു.സി നേതാക്കളായ നാസ് ഖാൻ,സുൾഫി എന്നിവരെയാണ് പെരുമാതുറയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കഠിനംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.പിന്നീട് ഇവരെ മംഗലപുരം സ്റ്റേഷനിലേക്ക് മാറ്റി. തുടർന്നാണ് നേതാക്കൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഡി.സി.സി ഭാരവാഹികളായ എസ്.കൃഷ്ണകുമാർ,ജെഫെഴ്സൺ,കെ.എസ്.അജിത്ത് കുമാർ,വി.കെ.രാജു,മുട്ടപ്പലം സജിത്ത്,കെ.ഓമന,എ.ആർ.നിസാർ,എ.മൻസൂർ,ഉദയകുമാരി,കഠിനംകുളം ജോയി,സാജൻ പോൾ,ഷാനവാസ്‌,സുരേഷ് അമ്മൂസ്,ബാബു,റഹീം,സമീർ,രാജേഷ് മുല്ലശേരി,മഹിൻ.എം.കുമാർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.