അമിതവേഗത്തിൽ പാഞ്ഞ കാർ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

Friday 01 August 2025 12:40 AM IST

കോളേജ് വിദ്യാർത്ഥി പിടിയിൽ

കോട്ടയം : സി.എം.എസ് കോളേജ് മുതൽ പനമ്പാലം വരെ അപകടകരമായി അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സി.എം.എസ് കോളേജ് വിദ്യാർത്ഥി ജൂബിൻ പിടിയിൽ. നിറുത്താതെ പോയ കാറിനെ പിന്തുടർന്നെത്തിയ നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഇടിച്ചു കയറ്റി.

ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവങ്ങൾക്ക് തുടക്കം. ചുങ്കത്തും, ചാലുകുന്നിലും, കുടയംപടിയിലും, കുടമാളൂരിലും മറ്റ് വാഹനങ്ങളെ ഇടിച്ചെങ്കിലും വിദ്യാർത്ഥി വണ്ടി നിറുത്തിയില്ല. ഇതോടെയാണ് നാട്ടുകാർ പിന്നാലെ കൂടിയത്. ഡ്രൈവറെ പുറത്തിറക്കിയപ്പോൾ പാതിബോധാവസ്ഥയിൽ ആയിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.