മുസ്ലിം ലീഗ്   കൺവെൻഷൻ

Thursday 31 July 2025 8:50 PM IST

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് 6ാം വാർഡ് (ചിത്താരി ) കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. ബഷീർ മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സജീവമായി രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. പി.എം.ഫാറൂഖ്, ബഷീർ ചിത്താരി, ശംസുദ്ധീൻ മാട്ടുമ്മൽ, അഹമ്മദ് കപ്പണക്കാൽ, കരീം മൈത്രി, ജംഷീദ് കുന്നുമ്മൽ, സി കെ.ഇർഷാദ്, മജീദ് ലീഗ്, ബി.കെ.ഹനീഫ, അബൂബക്കർ ഖാജ, ബഷീർ കുശാൽ, സി എം.ഹാരിസ്, മുർഷി ചാപ്പയിൽ, യാസീൻ ചിത്താരി, അഫ്സൽ, സി പി.റഫീഖ് തുടങ്ങിയവർ സംസാരിച്ചു . ജനറൽ സെക്രട്ടറി സി പി.സുബൈർ സ്വാഗതവും ആസിഫ് ബദർ നഗർ നന്ദിയും പറഞ്ഞു.