റസ്‌ക്യൂ ഗാർഡ് നിയമനം

Thursday 31 July 2025 8:53 PM IST

കണ്ണൂർ: ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സീ റെസ്‌ക്യൂ സ്‌ക്വാഡിലേക്ക് റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, ഗോവ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വാട്ടർ സ്‌പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ ഇരുപതിനും അറുപതിനുമിടയിൽ പ്രായമുള്ളവർക്ക് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകൻ കടലിൽ നീന്താൻ കഴിവുള്ളവരും ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിർദേശിക്കുന്ന എല്ലാ ജോലികളും നിർവഹിക്കാനും ജില്ലയിലെ എല്ലാ ഹാർബറുകളിലും ജോലി ചെയ്യുവാൻ സന്നദ്ധതയുള്ളവരുമായിരിക്കണം. 2018 പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും, സീ റെസ്‌ക്യൂ ഗാർഡായി പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 04972731081