നൗഷാദ് രക്തസാക്ഷിത്വ ദിനാചരണം
Thursday 31 July 2025 8:54 PM IST
തളിപ്പറമ്പ്: ഉറച്ച മതേതരത്വ നിലപാടുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെ പോലെയുള്ളവർ പകർന്നുതന്ന ആശയങ്ങളും ആദർശങ്ങളും ഒരു വർഗ്ഗീയശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മനോജ് മാവിച്ചേരി ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . തൃശ്ശൂരിൽ കൊല ചെയ്യപ്പെട്ട പുന്ന നൗഷാദിന്റെ 6ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് അദ്ധ്യക്ഷത വഹിച്ചു കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ.സൂരജ് പരിയാരം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജെയ്സൺ പരിയാരം, എം.വി രാജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.സുധീഷ്, രാംകൃഷ്ണ പാച്ചേനി, കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഷിജിത്ത് ഇരിങ്ങൽ സ്വാഗതവും അബു താഹിർ നന്ദിയും അറിയിച്ചു.