കണ്ണൂരിൽ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം 11ന്

Thursday 31 July 2025 8:56 PM IST

കണ്ണൂർ: കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കിയതിന്റെ പ്രഖ്യാപനം 11ന് രാവിലെ ഒൻപതരക്ക് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് നടത്തും. കഴിഞ്ഞ മേയ് 22നാണ് സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയെന്ന ലക്ഷ്യം കണ്ണൂർ കൈവരിച്ചത്. 2021 ആഗസ്റ്റിൽ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ടമായി അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തി മൈക്രോ പ്ലാൻ തയ്യാറാക്കിയിരുന്നു. പിന്നീട് 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ വഴി തൊഴിൽ സൗകര്യമൊരുക്കി.967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെളളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഇതിലൂടെ ഭാഗമായി ലഭ്യമാക്കിയിരുന്നു.