യുവജനക്ഷേമ ബോർഡ് ക്വിസ് മത്സരം

Thursday 31 July 2025 8:57 PM IST

കാഞ്ഞങ്ങാട്: യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം വഴി വിദ്യാർത്ഥികൾക്കായി നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തി. 56 വിദ്യാർത്ഥികൾ പങ്കെടുത്തു പെരിയ ഗവ: ഹയർസെക്കൻഡറി സ്ക്കൂളിൽ മത്സരം യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.സുമതി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം.വിശ്വംഭരൻ, യുവജന ക്ഷേമ ബോർഡ് ജീവനക്കാരി ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു.യുവജനക്ഷേമ ബോർഡ് ബ്ലോക്ക് കോഡിനേറ്റർ ഇ.കെ.ശ്രീരൂപ് സ്വാഗതവും സ്കൂൾ എസ്.ആർ.ജി കോഡിനേറ്റർ പി.രാജീവൻ നന്ദിയും പറഞ്ഞു.മേഖലാതല മത്സരത്തിൽ തച്ചങ്ങാട്ട് സ്കൂളിലെ എൻ.വൈഷ്ണവി, കെ.പൃത്യുരാജ് എന്നിവർ ഒന്നാം സ്ഥാനവും,അമ്പലത്തറ സ്കൂളിലെ എം.അഭിരാജ്, പി.ശിവശ്രീ എന്നിവർ രണ്ടാം സ്ഥാനം നേടി.