ചികിത്സാസഹായം കൈമാറി

Thursday 31 July 2025 8:59 PM IST

കാഞ്ഞങ്ങാട്: അതീവ ഗുരുതരമായ രോഗം ബാധിച്ച് മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ. കഴിയുന്ന

കൊഴക്കുണ്ട് മുത്തപ്പൻ തറയ്ക്ക് സമീപം അക്ഷത് മോന്റെ (9)ശസ്ത്രക്രിയയ്കായുള്ള ചികിത്സ നിധിയിലേക്ക് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് നൽകുന്ന തുക കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷയും ചികിത്സ കമ്മിറ്റി രക്ഷാധികാരിയുമായ കെ.വി.സുജാത ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ ഫ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങിൽ ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എച്ച്.കെ.കൃഷ്ണമൂർത്തി, സെക്രട്ടറി കെ.രത്നാകരൻ ഖജാൻജി എൻ.തമ്പാൻ നായർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ കെ.ലത എന്നിവർ പങ്കെടുത്തു.കുട്ടിയുടെ ശസ്ത്രക്രിയക്കായി 15 ലക്ഷം രൂപ ചികിത്സ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി ചികിത്സ കമ്മിറ്റി സഹായം സ്വീകരിച്ചുവരികയാണ്.