പുതുമുഖങ്ങളുമായി മാജിക്‌ ഫ്രെയിംസിന്റെ മെറി ബോയ്സ് , നായിക ഐശ്വര്യ രാജ്

Friday 01 August 2025 6:03 AM IST

ഇതാദ്യമായി പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി മെറി ബോയ്സ് എന്ന ചിത്രവുമായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ.നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണ്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം " ഓഫീസർ ഓൺ ഡ്യൂട്ടിയിൽ വില്ലത്തിമാരിൽ ഒരാളായ എത്തിയ ഐശ്വര്യ രാജ് നായിക മെറി എന്ന കഥാപാത്രമായി എത്തുന്നു."One heart many hurts" ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ് . സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, മലയാളത്തിൽ ആർ. ഡി. എക്സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് സംഗീതം ഒരുക്കിയ സാം സി എസ് ആണ്.ഛായാഗ്രഹണം - ഫായിസ് സിദ്ദിഖ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്. സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റഹീദ് അഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ. അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്. കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.