'ഈ പ്രശസ്തി അവർ ആസ്വദിക്കട്ടെ" ലൈംഗിക ആരോപണം നിഷേധിച്ച് വിജയ് സേതുപതി
തനിക്ക് എതിരായ ലൈംഗിക ആരോപണം നിഷേധിച്ച് നടൻ വിജയ് സേതുപതി.
''എന്നെ അല്പമെങ്കിലും അറിയാവുന്നവർ ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾക്ക് എന്നെ തളർത്താൻ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാൻ അവരോട് പറയും. ' അതു വിട്ടുകളയൂ. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ആ സ്‌ത്രീ അതു ചെയ്യുന്നത്. അവർക്ക് കിട്ടുന്ന അല്പനേരത്തെ ഈ പ്രശസ്തി അവർ ആസ്വദിക്കട്ടെ". ഞങ്ങൾ സൈബർ ക്രൈമിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവർഷമായി പലതരം അപവാദ പ്രചാരണങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകൾ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല. വിജയ് സേതുപതിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്സ് അക്കൗണ്ടിൽ നിന്ന് വിജയ് സേതുപതിക്കെതിരെ ആരോപണം വന്നത്. തനിക്ക് അറിയാവുന്ന ഒരു പെൺകുട്ടിയെ വിജയ് സേതുപതി ലൈംഗികമായി ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ.