സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
Friday 01 August 2025 1:30 AM IST
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കുടുംബശ്രീയുടെയും തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2025 ന്റെയും സംയുക്താഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി ലതിക സോമൻ, പ്രസിഡന്റ് എം.കെ സുശീല എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് അംഗം ശോഭ സന്തോഷ് സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ സിനി ഗിരിധരൻ നന്ദിയും പറഞ്ഞു.