ദീപം തെളിയിച്ചു പ്രതിഷേധം

Friday 01 August 2025 1:32 AM IST

അമ്പലപ്പുഴ: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടക്കുന്നത് ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഭീകരതയാണന്ന് ലാറ്റിൻ ഫ്രറ്റേണിറ്റി കോൺഗ്രസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു പ്രകടനം നടത്തി. സംസ്ഥാന അദ്ധ്യക്ഷൻ ഡോ.കെ.എസ് മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ടെൻസൺ ജോൺ കുട്ടി, സോളമൻ അറയ്ക്കൽ, പി.ജെ വിൽസൺ,പ്രിറ്റി തോമസ്, തോമസ് കണ്ടത്തിൽ, നെൽസൺ മാണിയപ്പൊഴി, സുജ അനിൽ, വിൻസന്റ് വെളിയിൽ , തോമസ് കുര്യൻ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.