വാഹനത്തിന്റെ ഫ്ളാഗ് ഓഫ്

Friday 01 August 2025 2:37 AM IST

അമ്പലപ്പുഴ: ജില്ലയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ 2008 മുതൽ തുടക്കം കുറിച്ച ജില്ല ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിനായി പുതിയ വാഹനം ഓടി തുടങ്ങി. എ.ഐ.പി.സി മെഡിക്കൽ ഓഫീസർ ഡോ. പ്രഭാഷ് വഴി പുതുതായി ലഭിച്ച വാഹനം പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. അനസ്തേഷ്യ മേധാവി ഡോ.എൻ.വീണ, ഡോ. ഹരികുമാർ, ഡോ. സംഗീത, ഡോ. അബ്ദുൽ സലാം, അബ്ദുൽ അസീസ്, എ.ജെ. ലൂയിസ്, പി.എ. കുഞ്ഞുമോൻ, യു.എം. കബീർ, എം.ഷെഫീക്ക് , നിധിൽ, ലാലിച്ചൻ ജോസഫ്, സി.കെ. ഷെരീഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.