തുറവൂർ എലിവേറ്റഡ് ഹൈവേ നീട്ടണം

Friday 01 August 2025 12:39 AM IST

ആലപ്പുഴ: ദേശീയപാത 66ലെ നിർമ്മാണവുമായി ബന്ധപ്പെട്ട് തുറവൂരിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി കവലയിൽ നിന്ന് തെക്കോട്ട് എലിവേറ്റഡ് ഹൈവെ നീട്ടുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തുനൽകി.

ഈ ആവശ്യം നേരത്തെ ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ നിർമ്മാണം അതനുസരിച്ചല്ല മുന്നോട്ട് പോകുന്നത്. ഇപ്പോഴത്തെ റോഡ് നിർമ്മാണം ചെറുകിട കച്ചവടക്കാരെയും ഓട്ടോ, ടാക്‌സി ജീവനക്കാരെയും ആശുപത്രി, സ്കൂൾ ഉൾപ്പെടെ സർക്കാർ ഓഫീസിലെത്തുന്നവരെയും ബാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി..