പ്രതിഷേധ സമരം
Friday 01 August 2025 1:42 AM IST
കുട്ടനാട് ഛത്തീസ് ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേമിച്ച് കാവാലം ലിസിയോക്ക് സമീപം കോൺഗ്രസ് നേതൃത്വത്തിൽ നടന്ന സമരം ഡി. സി. സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളെ ഉടൻ തന്നെ വിട്ടയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് പി. കെ.ബാബു അദ്ധ്യക്ഷനായ്. ഡി.സി. സി അംഗം വിജയകുമാർ പൂമംഗലം , എൽസമ്മ ജോസഫ്, പി. കെ.സുരേഷ് , തോമസ് ജോസഫ് അപ്പച്ചൻ ആയിക്കളം, തങ്കച്ചൻ പാക്കുളം തുടങ്ങിയവർ പങ്കെടുത്തു.