രാമചന്ദ്രൻ മുല്ലശ്ശേരി ഭരണ സമിതിയംഗം

Friday 01 August 2025 1:42 AM IST

മാവേലിക്കര : കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ഭരണ സമിതി അംഗമായി സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരിയെ സർക്കാർ നോമിനേറ്റ് ചെയ്തു. ബാംബു കോർപ്പറേഷൻ്റെ ഭരണ സമിതിയിൽ 1974ന് ശേഷം സാംബവസമുദായത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. സാംബവ സംഘടനകളുടെ നിരവധി പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് സർക്കാർ തീരുമാനം ഉണ്ടായത്. കേരള നവോത്ഥാന സംസ്ഥാന സെക്രട്ടറി, ദളിത് ആദിവാസിമഹാസഖ്യം സംസ്ഥാന അദ്ധ്യക്ഷൻ, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി സംസ്ഥാന സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് സംസ്ഥാന ഉപദേശക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയാണ് രാമചന്ദ്രൻ മുല്ലശ്ശേരി.