പ്രധാനമന്ത്രി ഹെല്പ് ഡെസ്‌ക്
Friday 01 August 2025 4:03 AM IST
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ ബി.ജെ.പി സിറ്റി ജില്ലയിൽ ആരംഭിച്ച പ്രധാനമന്ത്രി ഹെല്പ് ഡെസ്‌ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.സിറ്റി ജില്ലാദ്ധ്യക്ഷൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മേഖല ജനറൽ സെക്രട്ടറിമാരായ എം.ആർ.ഗോപൻ,കരമന അജിത്,സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി,സിമി ജ്യോതിഷ്,തിരുമല അനിൽ,മേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ ഗോപൻ,എസ്.ജയചന്ദ്രൻ,ശ്രീവരാഹം വിജയൻ,എസ്.കെ.പി രമേശ്,ആർ.എസ്.രാജീവ്,ആശാനാഥ്,സുമി ബാലു,ജയാരാജീവ്,ജില്ലാ ട്രഷറർ ജെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഹെല്പ് ഡെസ്ക് ഫോൺ: 9995110811,9995110911.