എം.ഡി.എം.എ കേസിൽ കൂട്ടുപ്രതി പിടിയിൽ

Friday 01 August 2025 2:05 AM IST
കെ.ജയകുമാർ

പന്തളം: എം.ഡി.എം.എ പിടിച്ചെടുത്തതിന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റും വിളയിൽ വീട്ടിൽ കെ.ജയകുമാർ (44)ആണ് പിടിയിലായത്. രഹസ്യവിവരത്തെതുടർന്ന് ബംഗളുരുവിൽ നിന്നും ബസിൽ കൊണ്ടുവന്ന എം.ഡി.എം.എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയ കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.