സെന്റ് ജോൺസ് സ്കൂൾ

Friday 01 August 2025 4:06 AM IST

തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം രജത ജൂബിലിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണ പരമ്പര ഡോ.മോഹൻ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ,ജൂബിലി കൺവീനർ ബിന്നി സാഹിതി,സ്റ്റാഫ് സെക്രട്ടറി ടി.ഷിജു എന്നിവർ സംസാരിച്ചു.ജൂബിലിയുടെ ഭാഗമായി 12 വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ പറഞ്ഞു.സാഹിത്യം, ചരിത്രം, ഭരണഘടന തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ വരുന്ന ദിവസങ്ങളിൽ നടക്കും.