ഗൗരീശപട്ടം ലയൺസ് ക്ലബ്ബ്
Friday 01 August 2025 4:07 AM IST
തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318എയിലെ ഗൗരീശപട്ടം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേട്ട ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.ക്ലബ് പ്രസിഡന്റ് പി.ജയരാമൻനായരുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്‌തു. എക്സൈസ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ നീലിമ,റീജിയണൽ ചെയർപേഴ്സൺ കെ.രാധാകൃഷ്ണൻ,സെക്രട്ടറി കെ.വിജയകുമാർ,ട്രഷറർ കെ.അനിൽകുമാർ,ലൈല എന്നിവർ സംസാരിച്ചു.