കന്യാസ്ത്രീകളുടെ അറസ്റ്റ് അപലപനീയമെന്ന്
Friday 01 August 2025 3:10 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി തുറങ്കിലടച്ചത് അപലപനീയമെന്ന് ആംആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയംഗം മെൽവിൻ വിനോദ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.വിനു,സെക്രട്ടറി എൽ.എൻ.അജീന്ദ്രകുമാർ, ജെ.എസ്.ജെയേഷ്,എൽ.സജയകുമാർ, ദീപുമോൻ പാറശാല,ഷാഭ ഭാസി,സി.അജിദാസ്,എസ്.ബി.ബിബിൻ,റിഹാസ് റഹിം എന്നിവർ സംസാരിച്ചു.