'ഡി.സി.സി നേതൃത്വം നിലപാട് വ്യക്തമാക്കണം'
Friday 01 August 2025 12:00 AM IST
തൃശൂർ : ഇരിങ്ങാലക്കുട ടൗൺ സഹകരണ അർബൻ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി എം.പി.ജാക്‌സന്റെ നേതൃത്വത്തിലാണ് ബാങ്ക് പ്രവർത്തിച്ച് വരുന്നത്. ആയിരം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്ക് ഈ അവസ്ഥയിൽ എത്തിയത് എങ്ങനെയെന്ന് അവർ വിശദീകരിക്കണം. റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ് ബാങ്കിലെ നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എന്തു കൊണ്ട് ബാങ്കിന് തകർച്ചയുണ്ടായെന്ന് ജനങ്ങളോട് പറയാനുള്ള ബാദ്ധ്യത ഡി.സി.സി നേതൃത്വത്തിനുണ്ടെന്നും അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.