കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കി,​ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

Thursday 31 July 2025 11:34 PM IST

കോഴിക്കോട് : ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്നു സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം 17ന് നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്,​

തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിക്കാണ് കൊടി സുനിയും മറ്റ് പ്രതികളും മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തെ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു.