ജൂബിലിയിൽ ഗവേഷണ പദ്ധതികൾ

Friday 01 August 2025 12:21 AM IST

തൃശൂർ: കേന്ദ്ര ഗവേഷണ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ 2.12 കോടി രൂപയുടെ നാല് പുതിയ ഗവേഷണ പദ്ധതികൾക്ക് ജൂബിലി മെഡിക്കൽ കോളേജിൽ തുടക്കം. ഐ.സി.എം.ആർ, ഡി.ബി.ടി, സി.സി.ആർ.എ.എസ്, ആയുഷ് എന്നിവ തിരഞ്ഞെടുത്ത പദ്ധതികൾ ഗവേഷണ ടീമിന് അനുമതിപത്രം കൈമാറി സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗം, ബാക്ടീരിയക്ക് എതിരായ ആയുർവേദ മരുന്നുകൾ, കുട്ടികളിലെ കോളിക് രോഗം, ആയുർവേദത്തിൽ പ്രതിപാദിക്കുന്ന വ്യത്യസ്ത മനുഷ്യപ്രകൃതിയുടെ ജനിതക ഘടന എന്നിവയാണ് പഠനവിഷയങ്ങൾ. റിസേർച്ച് ഡയറക്ടർ ഡോ. ഡി.എം.വാസുദേവൻ ആമുഖ പ്രഭാഷണം നടത്തി. ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ സ്വാഗതവും റിസേർച്ച് കോർഡിനേറ്റർ ഡോ. പി.ആർ.വർഗീസ് നന്ദിയും പറഞ്ഞു.