സ്വർണ ഐഫോൺ നഷ്ടപ്പെട്ടെന്ന് ഉർവശി റൗട്ടേല
Friday 01 August 2025 1:18 AM IST
മുംബയ്: മുംബയിൽ നിന്ന് വിംബിൾഡണിലേക്ക് യാത്ര ചെയ്യുമ്പോൾ ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ബാഗേജ് മോഷണം പോയതായി നടി ഉർവശി റൗട്ടേല. ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടൻ പൊലീസിനോടും എമിറേറ്റ്സ് എയർവേയ്‌സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർത്ഥിച്ചു. തന്റെ ഡിയോർ ബാഗേജിന്റെയും ഫ്ലൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഉർവശി പരാതി ഉന്നയിച്ചത്."വിംബിൾഡൺ സമയത്ത് മുംബയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തതിന് ശേഷം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ ബെൽറ്റിൽ നിന്ന് ഞങ്ങളുടെ വിംബിൾഡൺ ഡിയോർ ബ്രൗൺ ബാഗേജ് മോഷണം പോയി. ബാഗേജ് ടാഗും ടിക്കറ്റും മുകളിലുണ്ട്. അത് വീണ്ടെടുക്കാൻ അടിയന്തരമായി സഹായം അഭ്യർത്ഥിക്കുന്നു"എന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്.